- The Mallu Garage
സണ്ണി ചേച്ചിയുടെ പുതിയ കാർ കണ്ടോ.
ലോസ് അഞ്ചേഴ്സിൽ ഭർത്താവ് ഡാനിയേൽ വെബ്ബറിനോടൊപ്പം താമസിക്കുന്ന സണ്ണി ലിയോൺ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ മസെരാട്ടിയുടെ ഗീബ്ലി എന്ന കാർ സ്വന്തമാക്കിയത്. ആഡംബര കാർ നിർമാതാക്കളായ മസരാറ്റിയുടെ ഗീബ്ലി നെരിസ്മോ 2017, ക്വാഡ്രോപോളോ തുടങ്ങിയവ സ്വന്തമായുള്ള സണ്ണിയുടെ കാർ നിരയിലേക്ക് പുതിയൊരു കാർ കൂടി വന്നു ചേർന്നു. ഗീബ്ലിയുടെ 2020 പതിപ്പാണ് സണ്ണി ലിയോൺ സ്വന്തമാക്കിയത്. ഇവ കൂടാതെ BMW 7 സീരീസ്, ഓഡി A5 എന്നിവയാണ് സണ്ണിയുടെ വാഹനങ്ങൾ. 2017 ഇൽ വാങ്ങിയ ഗീബ്ലി നെരിസ്മോ വെറും 450 എണ്ണം മാത്രമേ കമ്പനി നിർമ്മിച്ചിരുന്നൊള്ളു. അതിന്റെ വില ഏകദേശം 1.3 കോടി രൂപ ആയിരുന്നു.

പുതിയ ഗീബ്ലിയിൽ 3 ലിറ്റർ ട്വിൻ ടർബോ വി6 എൻജിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുംആയി കൂട്ടിയിണക്കിയിരിക്കുന്നു. 500Nm ടോർകിൽ 345 BHP ആണ് പരമാവധി കരുത്ത്. ഗീബ്ലിയുടെ പരമാവധി വേഗം മണിക്കൂറിൽ 267 കിലോ മീറ്റർ ആണ്. അതും പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടത് വെറും 5.5 സെക്കൻഡ്സ്. പുതിയ ഗീബ്ലിയുടെ വില ഏകദേശം 1.35 കോടി രൂപയാണ്. ഓരോ പ്രാവശ്യവും ഓടിക്കുമ്പോഴും കൂടുതൽ ഇഷ്ടം തോന്നുന്ന കാർ എന്നാണ് പുതിയ മസരാറ്റിയുടെ ചിത്രം ഇൻസ്റ്റാഗ്രാം വഴി പോസ്റ്റ് ചെയ്തു സണ്ണി ലോൺ തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.
