Search
 • DEEPAK VELAYUDHAN

AIRBUS A380

Updated: Aug 4, 2020

ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനം. അതാണ് എയർബസ് A380 . ലോകം മുഴുവൻ ഇതിനോടകം തന്നെ അഞ്ചു ലക്ഷത്തിലധികം വാണിജ്യ യാത്രകളിൽ 190 ദശലക്ഷം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തു എത്തിച്ചു കഴിഞ്ഞു എ 380 എന്ന ഈ ഭീമൻ. A380 യിലെ യാത്ര മറ്റു വിമാനങ്ങളെ അപേക്ഷിച്ചു വളരെ വത്യസ്തമാണ്, അതിപ്പോൾ ബിസിനസ് ക്ലാസ് ആണെങ്കിലും ഇക്കോണമി ക്ലാസ് ആണെങ്കിലും. വിശാലമായ സ്ഥലവും യാത്രയിലുടനീളം സുഖകരമായ അനുഭവം സമ്മാനിക്കുന്ന സവിശേഷതകൾ ഓരോ യാത്രകാരനെയും സ്വാഗതം ചെയ്യുന്നു.


ഉള്ളിലെ സ്ഥലം പരമാവധി ഉപയോഗിച്ചുകൊണ്ടാണ് ഈ ഡബിൾ ഡെക്കർ വിമാനം, അഥവാ രണ്ടു നിലകൾ ഉള്ള ഈ വിമാനം ഉള്ളിൽ ഫസ്റ്റ് ക്ലാസ് സ്യുട്ട് റൂം, കണ്ണഞ്ചിപ്പിക്കുന്ന ബാർ, ബിസിനസ് ഏരിയ, ക്യാബിൻ ലൈറ്റ്, സൈലന്റ് ക്യാബിൻ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.


വൈഡ് ബോഡി എയർലൈനർ വിഭാഗത്തിൽ പെടുന്ന ഈ വിമാനം 2000 ഡിസംബർ മാസം ആണ് എയർബസ് കമ്പനി നിർമ്മാണം ആരംഭിക്കുന്നത്. സാധാരണ വിമാനത്തിനേക്കാൾ അറുപതു ശതമാനം കൂടുതൽ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും, അതിനു തക്ക ലഗേജും വഹിക്കാനുള്ള ശേഷിയും ഉള്ള വിമാനം നിർമിക്കുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. കൂടാതെ അന്ന് ആകാശ യാത്ര വാഹിനികളിൽ നിറഞ്ഞു നിന്നിരുന്ന ബോയിങ് 747 എന്ന എതിരാളിയെ നേരിടുക എന്നതും A380 പ്രൊജക്റ്റ് വളരെ നിർണ്ണായകമായിരുന്നു. 2005 ഇൽ ആദ്യ മോഡൽ ഇറങ്ങിയ ശേഷം സിങ്കപ്പൂർ എയർലൈൻസ് 2007 ഇൽ ആദ്യ സർവീസ് ആരംഭിച്ചു.


A380 യെ വത്യസ്തമാകുന്ന കുറച്ചു രസകരവും അത്ഭുതകരവും ആയ കുറച്ചു വിവരങ്ങൾ ഇതൊക്കെ ആണ്


 • രണ്ടു ഡെക്കിലും കൂടെ ചേർത്ത് സീറ്റിങ് കപ്പാസിറ്റി 525 ആണെങ്കിലും 853 യാത്രക്കാരെ കൊണ്ടുപോകുവാനുള്ള സെർട്ടിഫിക്കേഷൻ A380 ക്കു ഉണ്ട്. 6000 sq feet ആണ് രണ്ട് ഡെക്കിലും ഉള്ള ഫ്ലോർ ഏരിയ.

 • പരമാവധി വഹിക്കാവുന്ന ഭാരം 575 ടൺ ആണ് , അതായാത് 5 നീല തിമിംഗലങ്ങളുടെ ഭാരം.

 • പ്രധാനമായി ദീർഘ ദൂര സർവീസുകൾക്കാണ് ഈ വിമാനം ഉപയോഗിക്കുന്നത്. നിർത്താതെ 17 മണിക്കൂർ, അല്ലെങ്കിൽ 15200 km പറക്കാനുള്ള കഴിവ് A380 ക്കു ഉണ്ട്.

 • ബാത്റൂമിനും, ടോയ്‌ലെറ്റിനും വാഷ് ബേസിനും മറ്റുമായി 2200 ലിറ്റർ വെള്ളം ആണ് A380 ഇൽ ഉള്ളത്.

 • ചിറകിലാണ് മറ്റു വിമാനങ്ങളുടേതു പോലെ ഇന്ധനം നിറച്ചിരിക്കുന്നത്. അതും 3 .2 ലക്ഷം ലിറ്റർ .


റോൾസ് റോയ്സ് ആണ് A380 യുടെ എൻജിൻ നിർമിക്കുന്നത്. ഒരു മെഴ്‌സിഡസ് സി ക്ലാസ്സിന്റെ നീളവും അതിന്റെ തന്നെ നാല് ഇരട്ടി ഭാരവും ഒരു എൻജിനുണ്ട്. അങ്ങനെ 4 എൻജിൻ. പരമാവധി വേഗം മണിക്കൂറിൽ 1185km .


A380 ഇറങ്ങേണ്ട എയർപോർട്ട് റൺവേ സാധാരണയിൽ നിന്നും അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. 589 ടൺ വെയ്റ്റ് ആണ് ലാൻഡ് ചെയ്യുമ്പോൾ റൺവെയിൽ അനുഭവപ്പെടുന്ന ഭാരം. കൂടാതെ ചിറകുകളുടെ നീളം 261 അടിയും ആയതുകൊണ്ട് ടാക്സി വേ ഏരിയ കൂട്ടേണ്ടതും ആണ് .


പല ഭാഗങ്ങളും പല രാജ്യങ്ങളിൽ നിർമിച്ചു ഒടുവിൽ ഫ്രാൻ‌സിൽ കപ്പലിലും ലോറികൾ വഴിയും എത്തിച്ചു യോജിപ്പിച്ചാണ് A380 നിർമിക്കുന്നത്. ഇവ എല്ലാം യോജിപ്പിക്കുന്ന ടെക്നോളജി എയർബസിന്റെ ട്രേഡ് സീക്രറ്റ് ആണ്.


 • ഇതുവരെ നിര്മിച്ചിട്ടുള്ളതിൽ 40 % വാങ്ങിയത് എമിറേറ്റ്സ്‌ ആണ്. ഏകദേശം 67 A380 .

 • 22 ടയറുകൾ ആണ് A380 ഇൽ ഘടിപ്പിച്ചിട്ടുള്ളത്. സാധാരണ ഉള്ള പാസഞ്ചർ ഫ്ലൈറ്റുകളിൽ 6 മുതൽ 10 വരെ ആണ് ഘടിപ്പിക്കാറ്.

 • 482 km വയർ ഉപയോഗിച്ചാണ് ഇലക്ട്രിക്കൽ കണക്ഷൻസ് ചെയ്‌തിരിക്കുന്നത്.

 • ഒരു A380 യിൽ 21 ഫ്ലൈറ്റ് അറ്റൻഡേർസ് കാണും. (Eg Lufthansa A380) അവർക്കുള്ള വിശ്രമ മുറികളും മറ്റും വിമാനത്തിന്റെ പുറകിലായി സജ്ജീകരിച്ചിരിക്കുന്നു.

 • ഒരു A380 യുടെ വില ഏകദേശം $445 മില്യൺ ഡോളർ ആണ്.


ഇന്ധന ഉപയോഗം ഏകദേശം 13 .78 kg / km ആണ്. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 13 kg ഇന്ധനം വേണ്ടി വരും. പക്ഷെ ഓരോ സീറ്റിനും വരുന്ന ഇന്ധനം നോക്കുമ്പോൾ 3.27 L/100 km മാത്രം. അതായതു ഒരാൾക്ക് 100 km സഞ്ചരിക്കാൻ വേണ്ടി വരുന്നത് 3.27 L ഇന്ധനം മാത്രം. ഹൈബ്രിഡ് വാഹനമായ ടൊയോട്ട പ്രയാസിനേക്കാൾ കൂടുതൽ മൈലേജ്.


ഇന്ത്യയിൽ A380 ഇറങ്ങുന്ന രണ്ടു എയർപോർട്ടുകൾ മുംബൈയിലും ഡൽഹിയിലും ആണ്.


2021 ഓടുകൂടി A380 നിർത്തുമെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്തു വരുന്നു. എങ്കിലും ഇതുവരെ ഒരു പിൻഗാർമി ഈ ഭീമൻ വിമാനത്തിന് ഉണ്ടായിട്ടില്ല. ഇത്രയും വലുപ്പമുള്ള പാസഞ്ചർ വിമാനം നിർമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.


#organization #goodworkhabits

7 views0 comments