സ്വിഫ്റ്റ് – ഗുണങ്ങളും പോരായ്മകളും

0
281
Suzuki-Swift-

ഇറങ്ങിയ കാലം മുതൽ തന്നെ ഇന്ത്യൻ വാഹന രംഗത്ത് തരംഗം സൃഷ്‌ടിച്ച ഒരു വാഹനമാണ് സ്വിഫ്റ്റ്. ഒട്ടുമിക്ക ആളുകളും സ്വിഫ്റ്റ് എന്ന വാഹനം സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന ഒരു കാലം കുറച്ചു മുൻപ് വരെ നില നിന്നിരുന്നു. മോഡിഫൈ ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ഡിസൈനും ഇതുവരെ ആരും കാണാത്ത രൂപവും സ്വിഫ്റ്റിനെ ജനപ്രിയമാക്കി.
മാരുതിയുടെ ബെസ്ററ് സെല്ലിങ് മോഡൽ ആയി മാറാൻ സ്വിഫ്റ്റിന് അധികം സമയം വേണ്ടി വന്നില്ല. പക്ഷെ കാലം മാറി. സ്വിഫ്റ്റിന് വെല്ലുവിളിയായി ഒരുപാട് ചുള്ളമാർ രംഗത്ത് ചുവടു പിടിച്ചു.
എന്നാലും കാലാനുസ്രതമായ മാറ്റങ്ങളിൽ നിൽക്കുന്ന മാരുതി പുതിയ തലമുറയ്ക്ക് വേണ്ടി സ്വിഫ്റ്റിനെ വാർത്തെടുത്തു ഇപ്പോൾ വിപണിയിൽ ഇറക്കി. സ്വിഫ്റ്റിന്റെ ഗുണവും ദോഷവും നമ്മുക്ക് ഒന്ന് നോക്കാം.

എന്തുകൊണ്ട് സ്വിഫ്റ്റ് വാങ്ങിക്കണം

 1. ഇഷ്ടപ്പെടുന്ന രൂപകൽപ്പന
 2. ഉള്ളിലെ ക്യാബിൻ സ്ഥലം, ബൂട്ട് , പുറകിലെ സീറ്റ്
 3. മാന്വൽ മോഡലിൽ നിന്നും Rs. 47000. രൂപയ്ക്കു ഡീസലിലും പെട്രോളിലും AMT.
 4. രസകരമായ ഡ്രൈവിംഗ്
 5. പഴയതിനേക്കാൾ ഒരുപാട് ഫീച്ചേഴ്സ്
 6. രണ്ടു എയർബാഗ്, എ ബി സ് , ചൈൽഡ് സേഫ്റ്റി ഫീച്ചേഴ്സ്
 7. രാജ്യത്തു ഉടനീളമുള്ള സർവീസ് സെന്ററുകൾ, കുറഞ്ഞ മൈന്റെനൻസ് ചിലവ്
 8. താരതമ്യേന നല്ല മൈലേജ്

എന്തുകൊണ്ട് മറ്റു വാഹനങ്ങൾ നോക്കണം

 1. സ്വിഫ്റ്റിനെക്കാളും കൂടുതൽ സ്ഥലവും യാത്രാസുഖവും തരുന്ന ബലെനോ, i20 എന്നിവയുടെ അടുത്തു എത്തി നിൽക്കുന്ന വില
 2. 1.3DDis എൻജിൻ മറ്റു കാറുകളായ ഫിഗോ, പോളോ എന്നിവയുമായി അത്ര എളുപ്പത്തിൽ പിടിച്ചു നില്കാവുന്നവയല്ല
 3. ഉള്ളിലെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കാണുമ്പോൾ കുറഞ്ഞ നിലവാരം തോന്നിയേക്കാം
 4. 163mm ഗ്രൗണ്ട് ക്‌ളിയറൻസ് കുറച്ചു കൂടി ആകാമായിരുന്നു. ഇന്ധന ടാങ്ക് കപ്പാസിറ്റി വെറും 37L മാത്രം
 5. വെയ്റ്റിംഗ് പീരീഡ്

പുതിയ സ്വിഫ്റ്റ് മുൻപ് ഇറങ്ങിയ മോഡലിനേക്കാൾ 10mm. നീളം കുറഞ്ഞതും 10mm. വീതി കൂടിയതും ആണ്. ഈ സെഗ്മെന്റിലെ കുറഞ്ഞ ഗ്രൗണ്ട് ക്ലീറെൻസ് ഉള്ള വാഹനം ആണ് സ്വിഫ്റ്റ്. എന്നാലും പഴയ സ്വിഫ്റ്റുമായി ഡിസൈനിന്റെ കാര്യത്തിൽ ഒരു ബന്ധവും ഇല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാൻ പറ്റും. വളരെ പ്രാക്ടിക്കൽ ആയിട്ടുള്ള എന്നാൽ കാണാൻ പുതുമയുള്ളതുമായ ഡിസൈൻ ആണ് എടുത്തു പറയണ്ട കാര്യങ്ങൾ. എങ്കിലും ഒരുപാട് ആരാധകരുള്ള ഒരു വാഹനം എന്ന നിലയ്ക്ക് സ്വിഫ്റ്റിനെ ആൾകാർ അടുത്ത കാലത്തൊന്നും കയ്യൊഴിയില്ല. കീശയിലെ കാശ് തീരുമെന്ന പേടി അധികം വേണ്ട എന്നുള്ളതും ഉള്ള വിലയ്ക്ക് പരമാവധി മൂല്യം കിട്ടും എന്നുള്ളതും സ്വിഫ്റ്റിനെ ജനപ്രിയമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here