Mahindra Thar : The evergreen SUV

1
198

ഏതൊരു വാഹനപ്രേമിയെയും ഇഷ്ടപെടുത്തുന്ന ചുരുക്കം ചില വാഹനങ്ങളിൽ ഒന്ന്. ഏതു മലയും കാടും താണ്ടാൻ കഴിവുള്ള ശക്തൻ. ഇതെല്ലം ഒരുപോലെ വരുന്ന ഒരു വാഹനമേ ഒള്ളു. അതാണ് മഹിന്ദ്ര താർ. ആര് കണ്ടാലും അമ്പരപ്പോടെ നോക്കുന്ന ഒത്ത തലയെടുപ്പുള്ള താറിന്റെ ഒരു ചെറിയ വിവരണം ആണ് ഇവിടെ പറയുന്നത്. 

പുറമെ ഉള്ള നോട്ടത്തിൽ ഒരു ജീപ്പ് എന്ന് പറയുന്ന രൂപം. ഒരു SUVയുടെ എല്ലാവിധ സവിശേഷതകൾ എല്ലാം ഉൾകൊള്ളുന്ന രൂപം ആണ് താറിന്റെതു. മുന്നിലെ ബമ്പർ, വാഹനത്തിന്റെ ഉയരം, ടയറിന്റെ വലുപ്പം ഇവയൊക്കെ ഓഫ് റോഡ് പെർഫോമൻസിനു വളരെ സഹായം ആണ്. മറ്റൊരു കാര്യം, എല്ലാവരെയും ഇഷ്ടപെടുത്തുന്ന ഇവന്റെ രൂപം തന്നെയാണ് ഒരിക്കലെങ്കിലും ഇവനെ സ്വന്തമാക്കണം എന്നുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സിൽ ഉണ്ടാക്കിയെടുക്കുന്നതും. ഇന്ന് മിക്ക സിനിമകളിലും നായന്റെകൂടെയോ വില്ലന്മാരുടെ കൂടെയോ ഇവനെ നമ്മുക് കാണാം.

മറ്റൊരു കാര്യം, മിക്ക താറിന്റെ ഉടമകളും ഇവനെ വാങ്ങിയ ശേഷം ഒന്ന് മോഡിഫൈ ചെയ്തതിനു ശേഷം മാത്രമേ റോഡിൽ ഇറക്കാറുള്ളു എന്നതാണ്. പ്രധാനമായും രണ്ടു എൻജിൻ മോഡലിൽ വരുന്ന താർ ഇന്ത്യൻ റോഡുകളിൽ ഇന്നൊരു നിത്യ കാഴ്ച ആണ്. 
ഉള്ളിൽ കയറിയാൽ എടുത്തു പറയേണ്ട കാര്യം എ/സി, പവർ സ്റ്റിയറിംഗ് ഒകെ ആണ്. ഗ്ലാസ് രണ്ടും നമ്മൾ പണ്ടത്തെപ്പോലെ കൈ കൊണ്ട് കറക്കി വേണം ഉയർത്താനും താഴ്ത്താനും. അതൊരു പഴയകാല ഓർമപ്പെടുത്തൽ പോലെ തോന്നിയേക്കാം. കൂടാതെ എ/സി വെന്റിനു ചുറ്റും ഒരു സിൽവർ ഫിനിഷും കൊടുത്തിരിക്കുന്നു. ഉള്ളിൽ പിന്നീട് എടുത്തു പറയണ്ട കാര്യങ്ങൾ ഒന്നും അങ്ങനെ ഇല്ല.

Mahindra Thar off road

വണ്ടി ഓടിച്ചപ്പോൾ മനസ്സിലായ മറ്റൊരു കാര്യം, ഇവൻ ഒരു ലക്ഷുറി വാഹനം ആല്ല എന്നതാണ് . പക്കാ ഓഫ് റോഡർ എന്നതാണ് ഇവന്റെ സ്വഭാവം . സ്ഫേറ്റിക്കായി ABS ഉണ്ട്, കൂടാതെ സീറ്റ് ബെൽറ്റ്, ഹാൻഡ് ബ്രേക്സ് ഒകെ ആണ് മറ്റുള്ളവ. 

ഫ്രീക്കൻ ആക്കി ഒരുക്കി നടത്താൻ ആഗ്രഹം ഉള്ളവർ ഇവന്റെ വില നോക്കാറില്ല എന്നതാണ് സത്യം. കാരണം ചില ഇഷ്ടങ്ങൾ അങ്ങനെ ആണല്ലോ.ഇവന്റെ ഷോറൂം വില വരുന്നത് ഏകദേശം Rs 9.5 ലക്ഷം ആണ്. ഈ വിലയ്ക്ക് അത്യാവശ്യം എല്ലാ ഫീച്ചറുകളും മറ്റും ഉള്ള നല്ല വാഹനങ്ങൾ നിങ്ങൾക്കു വിപണിയിൽ സുലഭമായിട്ട് കിട്ടും.പക്ഷെ ഇവന്റെ തലയെടുപ്പും ജാടയും കിട്ടില്ല. കാരണം താറിന്‌ തുല്യം താർ മാത്രം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here