KSRTC Scania Review (Aanavandi)

0
247

ഞാൻ പലപ്പോഴും സഞ്ചരിച്ചിട്ടുള്ള വാഹനം ആണ് നമ്മുടെ ആനവണ്ടി കൂട്ടത്തിൽ ഉള്ള സ്‌കാനിയ. അപ്പോൾ മുതൽ തന്നെ അതിന്റെ എല്ലാ വിവരങ്ങളും നിയന്ത്രണങ്ങളും അറിയണമെന്ന് അതിയായ ആഗ്രഹം തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു യാത്രയുടെ ഇടയിൽ ആണ് നജീം ചേട്ടനെ പരിചയപെടുന്നത്. പുള്ളി തിരുവനന്തപുരം ബാംഗ്ലൂർ സ്‌കാനിയ ബസ്ന്റെ ഡ്രൈവർ ആണ്. പുള്ളിക്കാരൻ വളരെ സൗഹൃദ പരമായാണ് എന്നോട് സംസാരിച്ചത്, ആഗ്രഹം പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു, അതൊക്കെ നമ്മുക് ശരിയാകാം എന്ന്. അങ്ങനെ ആണ് സ്‌കാനിയ യുടെ കാര്യങ്ങൾ ഉൾക്കൊളിച്ചു ഒരു വീഡിയോ എടുക്കാൻ പറ്റിയത്.

നമ്മൾ ഇപ്പോഴും കാണുന്ന സ്‌കാനിയ ഒരു സ്വീഡിഷ് സുന്ദരി ആണ്. രണ്ടു മോഡൽ ഉള്ള ഈ ബസ് ഇന്റെ പേര് സ്‌കാനിയ മെട്രോലിങ്ക് HD 13.7 എന്നാണു. 49 പേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റ് ഉണ്ട്. പുറമെ നോക്കുമ്പോൾ വോൾവോ പോലെ അത്ര ഒഴുകി ഇറങ്ങുന്ന തരത്തിൽ ഉള്ള ഡിസൈനിങ് അല്ല. വശങ്ങളും ബോഡിയും വളരെ ഷാർപ് ആയ രീതിയിൽ ആണ്.

ബസ്സിന്റെ ഉയരം .5 മീറ്റർ വരെ ഉയർത്താനും താഴ്ത്താനും പറ്റും എന്നത് ഒരു നല്ല കാര്യമാണ്. ഇത് അകത്തേക്ക് കയറാൻ വളരെ എളുപ്പമാക്കും. കൂടാതെ പുറകിൽ മൾട്ടി ആക്സിൽ ആയതുകൊണ്ട് തന്നെ യാത്രാസുഖം വളരെ അധികം ഉണ്ട്. അതിൽ തന്നെ ഏറ്റവും പുറകിൽ ഉള്ള വീൽ മുന്നിലെ വീൽ തിരിയുന്നതിന്റെ എതിർ ദിശയിൽ 45 ഡിഗ്രിയിൽ തിരിയുകയും ചെയ്യും. ഇതുകാരണം വളരെ കുറഞ്ഞ ഒരു സ്ഥലം മതി സ്‌കാനിയ ബസ് മൊത്തത്തിൽ തിരിക്കാൻ.

സുരക്ഷയുടെ കാര്യത്തിൽ ആണെങ്കിൽ എബിഎസ്, ഹിൽ ഹോൾഡ്, റീടാർഡെർ ബ്രേക്ക്, ഡിസ്ക് ബ്രേക്ക്, ഇ എസ് പി, നാല് കാമറ ഇങ്ങനെ നീളുന്നു പട്ടിക. റീടാർഡർ ബ്രേക്ക് സിസ്റ്റം പെഡൽ ബ്രേക്ക് ചെയ്യുന്നതിനേക്കാൾ വളരെ ഫലപ്രദം ആണ്, കാരണം റീടാർഡർ ബ്രേക്ക് ഒരു ചെറിയ ലിവർ കൊണ്ട് പ്രവർത്തിപ്പിക്കുമ്പോൾ വാഹനത്തിന്റെ എൻജിനും ഗീയർ സിസിറ്റവും തമ്മിൽ ഉള്ള പ്രവർത്തനം മന്ദഗതിയിൽ ആക്കുന്നു. അത്‌കൊണ്ട് തന്നെ വാഹനത്തിന്റെ വേഗത തന്നെ കുറയുന്നു.

ഒരുപാട് മറ്റു സംവിധാനങ്ങൾ ഉള്ള നല്ലൊരു വാഹനം ആണ് സ്‌കാനിയ മെട്രോ ലിങ്ക്. ഇതിന്റെ വില ഏകദേശം ഒരു കോടി (Rs 1.1 Cr) വരും. മൈലേജ് ഏകദേശം മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ. വാഹനം ഓടിക്കുന്നത് അനുസരിച്ചു മൈലേജിൽ മാറ്റം വരുമെന്ന് നമ്മുടെ ആനവണ്ടി ഓടിക്കുന്ന ഡ്രൈവർ ചേട്ടന്മാർ ഒരുമിച്ചു പറയുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കും ജീവനും പ്രാധാന്യം കൊടുക്കുന്ന നമ്മുടെ ആനവണ്ടി ഇതുപോലെ നല്ല ആധുനിക വാഹനങ്ങൾ ഇനിയും കൊണ്ട് വരട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.

KSRTC Scania

LEAVE A REPLY

Please enter your comment!
Please enter your name here