Hyundai Venue Review | ഹ്യൂണ്ടായ് വെന്യൂ റിവ്യൂ

0
306

HYUNDAI VENUE FIRST LOOK

ഇന്ത്യയിലെ എല്ലാ പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ എല്ലാം തന്നെ കോംപാക്ട് എസ് യു വി വിഭാഗത്തിലേക് വാഹനങ്ങൾ ഇറക്കിയിട്ടുണ്ട്. കുറച്ചു വൈകിയത് ഹ്യൂണ്ടായ് ആണ് അതിലേക് വരാൻ. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് ഇപ്പോൾ അതിലേക്ക് ഇറക്കിയിരിക്കുന്ന പുതിയ വാഹനം ആണ് VENUE. VERNA യുടെയും ക്രെറ്റയുടെം ഇടയിൽ ആയിരിക്കും വെന്യൂ ഇന്റെ സ്ഥാനം.

ഒറ്റ നോട്ടത്തിൽ തന്നെ ചേട്ടൻ ക്രെറ്റയുടെ ഡിസൈൻ ആയിട്ട് നല്ല സാമ്യം തോന്നുമെങ്കിലും എല്ലായിടത്തും അത് പ്രകടമല്ല. വല്യ ഫ്രണ്ട് ഗ്രിൽ എടുത്തു നിൽക്കുന്നു. കൂടാതെ ഫ്ലാറ്റ് ബോണറ്റ്, ഷോൾഡർ ലൈൻ ഒകെ വളരെ ഷാർപ് ആണ്. വ്യത്യസ്തമായി ഹെഡ്‍ലൈറ് കൊടുത്തിരിക്കുന്നത് ബമ്പറിൽ ആണ്. അതിനു ചുറ്റും ഡി ആർ എൽ പോകുന്നു. ബോഡിയിൽ പരുക്കൻ ഭാവങ്ങൾ കൊണ്ടുവരാൻ ശ്രെമിച്ചിട്ടുണ്ട് എന്ന് കണ്ടാൽ മനസിലാകും.

Venue Interior

ക്രെറ്റയുടെ അത്രയും സൈസ് വരില്ല എങ്കിലും ബ്രെസയേക്കാൾ വലുപ്പം ഉണ്ടോ എന്ന് തോന്നും. ടയർ പതിനാറു ഇഞ്ച് ആണ്, അതും അലോയ് ഡിസൈൻ അപ്പീലിങ് ആണ്. ഐ ട്വന്റിയുടെ മോഡിഫൈഡ് പ്ലാറ്റഫോമിൽ ആണ് വെന്യൂ നിർമിച്ചിരിക്കുന്നത്, കൂടാതെ ബലം കൂടിയ സ്റ്റീലിലും ആണ് നിർമാണം.

മികച്ച നിലവാരം ഉള്ള ലെതർ ഉപയോഗം ഉള്ളിൽ കയറുമ്പോൾ കാണാൻ പറ്റും. ഡാഷ്ബോർഡ് നിർമാണം നിലവാരം ഉള്ളതാണ്. കൂടാതെ പ്ലാസ്റ്റിക് നിലവാരം, പാനലുകൾ തമ്മിൽ ഉള്ള വിടവും എങ്ങും കാണാൻ ഇല്ല എന്നതും നല്ല കാര്യം തന്നെ. സ്റ്റിയറിങ്ങിൽ ഉള്ള വെളുത്ത നിറത്തിലെ സ്റ്റിച്ച് വരെ വളരെ ശ്രദ്ധിച്ചു തന്നെ ആണ് ഹ്യൂണ്ടായ് ചെയ്‌തിട്ടുള്ളത്. എടുത്തു പറയണ്ട മറ്റൊരു കാര്യം എട്ടു ഇഞ്ച് വരുന്ന ടച്ച് സ്ക്രീൻ ഡിസ്പ്ലേ ആണ്. ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് കാർ എന്ന് വിശേഷിപ്പിക്കുന്ന വെന്യൂ ഇൽ ഫൈവ് ജി സിം എനേബിൾഡ് ആണ്. അതുവഴി ഒരുപാട് ഫീച്ചേഴ്സ് ആണ് ഇതിൽ ഉള്ളത്. ലോകത്തു എവിടെ നിന്ന് വേണമെങ്കിലും ഇരുന്നു ഈ കാർ സ്റ്റാർട്ട് ആക്കാനും എ സി ഓൺ ആക്കാനും മറ്റും ഇതുവഴി കഴിയും. ഈ സാങ്കേതിക വിദ്യക്ക് കമ്പനി പറയുന്ന പേര് ബ്ലൂ ലിങ്ക് എന്നാണ്.

സീറ്റുകളും മറ്റും നല്ല സപ്പോർട്ട് തരുന്ന രീതിയിൽ ആണ് ഡിസൈനിങ്. പുറകിലെ യാത്രക്കാർക്ക് ലെഗ് റൂം മറ്റുള്ള ഈ സെഗ്മെന്റ് വാഹനങ്ങളെ വെച്ച് നോക്കുമ്പോൾ ഇത്തിരി കുറവാണ് എന്ന് തോന്നുന്നു. എന്നാലും കുഴപ്പമില്ലാത്ത ഹെഡ് റൂം, തുടകൾക്കു സപ്പോർട്ട് ഒകെ കിട്ടുന്നുണ്ട്.

മഹിന്ദ്ര എക്സ് യു വി 500, മാരുതി ബ്രെസ, ഇക്കോ സ്‌പോർട് എന്നിവർ ആണ് പ്രമുഖ എതിരാളികൾ. ഇവരുമായി ശക്തമായ ഒരു മത്സരം നടത്തുവാൻ വേണ്ട എല്ലാ സന്നാഹങ്ങളുമായി ആണ് വെന്യൂവിന്റെ വരവ്. Price starting at 6.50 Lakhs (Ex showroom)

LEAVE A REPLY

Please enter your comment!
Please enter your name here