മഴയത്തുള്ള യാത്രയാണോ കാറിൽ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കു.

0
534
Flood-Kerala

പ്രളയം ഒരു വർഷം പിന്നിടുമ്പോൾ വീണ്ടും ഒരു പ്രളയത്തെ ഓർമപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്. പലയിടങ്ങളിലും ശക്തമായ മഴമൂലം ജനങ്ങൾ ദുരിതത്തിൽ ആണ്. കൂടാതെ ഉൾപ്രദേശങ്ങളിൽ റോഡുകളും മറ്റും വെള്ളത്തിൽ മുങ്ങിയിരുന്നു. എങ്കിലും കാര്യമായി വെള്ളം പൊങ്ങാത്ത സ്ഥലത്തു ഉള്ളവർ ഇപ്പോഴും വാഹനങ്ങളുമായി പുറത്തു ഇറങ്ങുന്നുണ്ട്, യാത്ര പോകുന്നുണ്ട്. വെള്ളപ്പൊക്ക സമയത്തു വാഹങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ചുവടെ.

Kerala Flood 2019
  • ഒഴിവാക്കാൻ പറ്റാത്ത യാത്ര ആണെങ്കിൽ മാത്രം യാത്ര ചെയ്യുക. കഴിവതും ഒഴിവാക്കാൻ പറ്റുന്നതാണെങ്കിൽ ഒഴിവാക്കുക.
  • പോകുന്ന സ്ഥലത്തും പ്രദേശത്തും പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുക.
  • വാഹത്തിൻ്റെ എസ്‌ഹോസ്റ് ലെവലിൽ അധികം വെള്ളം ഉണ്ടെങ്കിൽ വാഹനം ഇറക്കാതിരിക്കുക. വെള്ളം എസ്‌ഹോസ്റ് വഴി കെയറിയാൽ വാഹനം ഓഫ് ആകുന്നതായിരിക്കും.
  • വെള്ളത്തിൽ വെച്ച് വാഹനം ഓഫ് ആയാൽ ഉടനെ സ്റ്റാർട്ട് ചെയ്യരുത്. അങ്ങനെ ചെയ്താൽ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാൻ ഇടയാക്കും.
  • വെള്ളത്തിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ പരമാവധി കുറഞ്ഞ വേഗത്തിൽ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക .
  • ബ്രേക്ക് ചെയ്യുമ്പോളും ശ്രദ്ധിക്കണം. നനഞ്ഞ റോഡിൽ ടയറിനു ഗ്രിപ് കുറവായിരിക്കും.
  • കഴിവതും റോഡിൻറെ നടുവിലൂടെ തന്നെ പോകാൻ ശ്രമിക്കുക.
  • വാഹനത്തിന്റെ ഉള്ളിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വെള്ളം ഉയർന്നു ഡോർ ലെവൽ വരെ വരികയാണെങ്കിൽ ഉടനെ തന്നെ ഇറങ്ങി ഉയർന്ന പ്രദേശത്തേക്ക് മാറി നിൽക്കുക. വാഹനത്തിന്റെ ഉള്ളിൽ വെള്ളം കയറിയാൽ ഷോർട് സർക്യൂട്ട് ഉണ്ടാകുവാനും വാഹനം ഒഴുകി പോകുവാനും സാധ്യത ഉണ്ട്. 13 ഇഞ്ചു ഉയരത്തിൽ നല്ല ശക്തിയായി ഒഴുകുന്ന വെള്ളത്തിന് ഒരു കാറിനെ ഒഴുക്കികൊണ്ട് പോകാൻ പറ്റും.
  • യാത്ര തുടങ്ങും മുൻപ് ഹെല്പ് ലൈൻ, സർവീസ് സെന്റർ എന്നിവയുടെ നമ്പറുകൾ കയ്യിൽ കരുതുക.

LEAVE A REPLY

Please enter your comment!
Please enter your name here